കോട്ടയം മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂജാരി കീഴടങ്ങി

Published : Jun 27, 2021, 07:26 PM ISTUpdated : Jun 27, 2021, 08:19 PM IST
കോട്ടയം മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂജാരി കീഴടങ്ങി

Synopsis

പ്രതി ജോലി ചെയ്തിരുന്ന ക്ഷേത്രത്തോട് ചേർന്നുള്ള ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. ലൈംഗിക പീഡനത്തിന് പുറമേ, പട്ടികജാതി പട്ടിക വർഗ പീഡന നിരോധന വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. 

കോട്ടയം: മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴടങ്ങിയത്. മുണ്ടക്കയത്തെ സ്വകാര്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന മുക്കൂട്ടുതറ സ്വദേശി വിനുവിനെതിരെ പ്രദേശവാസിയായ 21കാരി ആണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി മൂന്നുവർഷമായി തന്നെ പീഡിപ്പിച്ചിവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പരാതി. 

പ്രതി ജോലി ചെയ്തിരുന്ന ക്ഷേത്രത്തോട് ചേർന്നുള്ള ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. ലൈംഗിക പീഡനത്തിന് പുറമേ, പട്ടികജാതി പട്ടിക വർഗ പീഡന നിരോധന വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെയാണ്, പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. നേരത്തെയും യുവതി പൊലീസില്‍ പരാതി നൽകിയിരുന്നു. വിവാഹം നടത്താമെന്ന് ഇയാൾ പിതാവിൻ്റെ സാന്നിധ്യത്തിൽ രേഖാമൂലം സമ്മതിച്ചതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഈ വാഗ്ദാനം ലംഘിക്കപ്പെട്ടതോടെയാണ് യുവതി വീണ്ടും പരാതി നൽകിയത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്
മലപ്പുറത്ത് വിജയത്തിനിടയിലും നിരാശ; പൊൻമുണ്ടം പഞ്ചായത്തിൽ ലീ​ഗിന് തോല്‍വി, സിപിഎമ്മുമായി ചേർന്ന കോൺ​ഗ്രസിനെതിരെ പ്രതിഷേധം