കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ അറസ്റ്റില്‍; പിടിയിലായത് ഇരുനൂറിലധികം കേസുകളിലെ പ്രതി

Published : Jun 04, 2021, 08:26 PM IST
കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ അറസ്റ്റില്‍; പിടിയിലായത് ഇരുനൂറിലധികം കേസുകളിലെ പ്രതി

Synopsis

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ  ജില്ലകളിലായി ഇരുനൂറിലധികം മോഷണ കേസുകളിൽ പ്രതിയാണ്.  ജയിലില്‍ വെച്ച് പരിചയപ്പെടുന്ന മറ്റ് മോഷ്ടാക്കളുമായി ചേര്‍ന്ന് കവർച്ച നടത്തുകയാണ് പതിവ്.  

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിലൂടെ മധ്യകേരളത്തിൽ നടന്ന വമ്പൻ മോഷണ പരമ്പരകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കിട്ടി. പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ ബിജു സെബാസ്റ്റ്യൻ. അടുത്തിടെയാണ് ഇയാൾ ജയിൽ മോചിതനായത്.  

മോഷണ പരമ്പരകൾ നടത്തി വരുന്നതിനിടയിലാണ് ലോക്കായത്. ഏറ്റവും ഒടുവിൽ,  മാന്നാർ മുട്ടേല്‍ പള്ളിയുടെ വഞ്ചി കുത്തിതുറന്ന് മോഷണം നടത്തി. ഇതിനുശേഷം ചെങ്ങന്നൂര്‍ പ്രദേശത്ത് ബൈക്കിൽ ചുറ്റിക്കറങ്ങുകയായിരുന്നു. രാത്രികാല പെട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം ചെന്നിത്തലയിൽ വച്ച് സംശയം തോന്നിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.  

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ  ജില്ലകളിലായി ഇരുനൂറിലധികം മോഷണ കേസുകളിൽ പ്രതിയാണ്.  ജയിലില്‍ വെച്ച് പരിചയപ്പെടുന്ന മറ്റ് മോഷ്ടാക്കളുമായി ചേര്‍ന്ന് കവർച്ച നടത്തുകയാണ് പതിവ്.  മോഷണം ആസൂത്രണം ചെയ്യുന്ന സ്ഥലങ്ങളിൽ നേരത്തെ തമ്പടിക്കും. താമസമില്ലാത്ത ഒറ്റപ്പെട്ട  കെട്ടിടങ്ങളും വീടുകളും കണ്ടെത്തി അവിടെ കിടന്ന് ഉറങ്ങും. മോഷണം നടത്തിയ ശേഷം മറ്റൊരു സ്ഥലത്തേക്ക് മുങ്ങും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം