
കൊച്ചി: കൊടകരയിൽ കുഴൽപണം കവർന്ന സംഭവത്തിലെ പരാതിക്കാരനോട് പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ പൊലീസ് നിർദ്ദേശിച്ചു. കൊടകര പൊലീസാണ് നിർദ്ദേശം നൽകിയത്. കവർച്ച നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത്. ഇതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് പൊലീസ് നിലപാട്. സ്വയം അന്വേഷണം നടത്തി പരാജയപ്പെട്ടപ്പോഴാണ് പോലീസിനെ സമീപിച്ചതെന്നാണ് നിഗമനം. 25 ലക്ഷത്തിൽ കൂടുതൽ പണം ഉണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. കവർച്ചാ സംഘത്തിൽ ഏഴ് പേരുണ്ടെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനായാണ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam