പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

By Web TeamFirst Published Mar 27, 2020, 12:47 AM IST
Highlights

 പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ ലോക്ഡൗണിന്റെ പേരില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.
 

തിരുവമ്പാടി: പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ പോയ ആളെ ലോക്ഡൗണിന്റെ പേരില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുടരഞ്ഞി കുളിരാമുട്ടി സ്വദേശി ഷമീറിനാണ് തിരുവമ്പാടി പൊലീസിന്റെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഉച്ചയോടെയായിരുന്നു കൂടരഞ്ഞി കുളിരാമുട്ടിയില്‍ സംഭവം. 

ഷെമീര്‍ പള്ളിക്ക് സമീപം നില്‍ക്കുന്‌പോഴാണ് തിരുവമ്പാടി പൊലീസ് എത്തിയത്. ബാങ്ക് വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും പൊലീസ് ലോക്ഡൗണിന്റേ പേര് പറഞ്ഞ് മര്‍ദ്ദിച്ചെന്ന് ഷെമീര്‍ പറയുന്നു. അബ്ദുറഹ്മാന്‍ കുട്ടി എന്നയാള്‍ക്കും മര്‍ദ്ദമേറ്റു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്ക് വിളി മാത്രമാണ് ഇപ്പോള്‍ പള്ളികളില്‍ നടക്കുന്നത്. മുസ്ലിയാര്‍മാര്‍ അവധി ആയ സാഹചര്യത്തില്‍ പരിസര വാസികളായ വിശ്വാസികളാണ് ബാങ്ക് വിളിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് ഷെമീര്‍ സ്ഥലത്ത് എത്തിയത്.

അതേസമയം, കൂട്ടം കൂടിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഭവ സമയത്ത് ഷെമീറും മറ്റൊരാളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ഷമീറിന്റെ കുടുംബത്തിന്റെ തീരുമാനം.

click me!