പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്

Published : May 12, 2023, 06:40 PM IST
പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്

Synopsis

എസ് ഐ റിൻസ്, സിപിഒമാരായ നിസാർ സുധീർ എന്നിവർക്കാണ് പരിക്കേറ്റത്.

കൊച്ചി : എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം. വാഹന മോഷണക്കേസിൽ പിടിയിലായ നാല് പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. കുറുപ്പുംപടി പൊലീസ് എടുത്ത കേസിൽ ഫിംഗർ പ്രിന്റ് എടുക്കാൻ ആണ് ഇവരെ പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചത്. എസ് ഐ റിൻസ്, സിപിഒമാരായ നിസാർ സുധീർ എന്നിവർക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ സ്വദേശി തണ്ടിൽ, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പ്രതികൾ. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Read More : ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല