പ്രതിയെ അന്വേഷിച്ച് ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം, നാലു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

Published : Aug 29, 2026, 09:47 PM IST
police attacked while searching for accused in thrissur four arrested

Synopsis

കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കുന്നംകുളം ചീരംകുളത്ത് പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശി അദീബ് (28), ആര്‍ത്താറ്റ് സ്വദേശി നിധിന്‍ (29) ആര്‍ത്താറ്റ് താമരശേരി സ്വദേശി സജിത്ത് (30), കുന്നംകുളം നെഹ്‌റൂ നഗര്‍ സ്വദേശി ഗൗരവ് (24) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദീബിനെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ആനായ്ക്കലില്‍ പോലീസിനുനേരെ അക്രമം ഉണ്ടായത്.

സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആകെ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മകൻ അച്ഛനെ വെട്ടിക്കൊന്നു, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ; ക്രൂര കൊലപാതകം തൃശൂരിൽ
`പിണറായിയുടേത് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകൾ'; പ്രതികരണവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ