മകൻ അച്ഛനെ വെട്ടിക്കൊന്നു, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ; ക്രൂര കൊലപാതകം തൃശൂരിൽ

Published : Aug 29, 2026, 09:33 PM IST
son kills father in thrissur accused arrested while trying to flee

Synopsis

തൊയക്കാവില്‍ പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരന്‍ (80) ആണ് മരിച്ചത്

തൃശൂര്‍: തൊയക്കാവില്‍ പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരന്‍ (80) ആണ് മരിച്ചത്. സംഭവത്തില്‍ കുമാരന്‍റെ മകന്‍ പ്രജീഷിനെ കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. കനോലി പുഴയില്‍ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു കുമാരന്‍. വീടിനകത്തേക്ക് കയറാന്‍ ഒരുങ്ങവെ, പിറകിലൂടെ എത്തിയ പ്രജീഷ് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്‍റെ കഴുത്തിന് പിറകില്‍ ആഞ്ഞുവെട്ടുകയായിരുന്നു.

വെട്ടേറ്റ കുമാരന്‍ സംഭവസ്ഥലത്തുതന്നെ രക്തം വാര്‍ന്ന് മരിച്ചു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ വടക്കേക്കാട് പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണായ സംഭവം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`പിണറായിയുടേത് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകൾ'; പ്രതികരണവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ
ഓണം വാരാഘോഷ സമാപന ഘോഷയാത്ര നാളെ; ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും, നടൻ ആസിഫ് അലി പങ്കെടുക്കും