പൊലീസിനെ കുഴക്കി ഇൻസ്റ്റഗ്രാമിൽ സ്വർണക്കടത്ത് സംഘം; വെല്ലുവിളിച്ചും തെളിവ് നിരത്തിയും വീഡിയോകൾ

Published : May 03, 2023, 07:39 AM ISTUpdated : May 03, 2023, 07:41 AM IST
പൊലീസിനെ കുഴക്കി ഇൻസ്റ്റഗ്രാമിൽ സ്വർണക്കടത്ത് സംഘം; വെല്ലുവിളിച്ചും തെളിവ് നിരത്തിയും വീഡിയോകൾ

Synopsis

കാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ്ണത്തെക്കുറിച്ച് ഫോളോ ചെയ്യുന്നവരുടെ സംശയങ്ങൾക്ക് സംഘം മറുപടി നൽകുന്നുണ്ട്

തിരുവനന്തപുരം: പോലീസിനെ കുഴക്കി ഇൻസ്റ്റഗ്രാമിൽ സ്വർണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന സംഘം തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ ഈ അക്കൗണ്ട് വ്യാജമാണോ അതോ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരുടേതാണോ എന്ന് പോലീസ് അന്വേഷണം തുടങ്ങി

യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണ്ണം കടത്താൻ തങ്ങളെ സമീപിക്കുക എന്ന കുറിപ്പിലാണ് സമൂഹമാധ്യമത്തിൽ സംഘത്തിന്‍റെ പ്രവർത്തനം. സ്വർണ്ണം കാപ്സ്യൂൾ ആക്കി കടത്തുന്നതിന്‍റെ രീതിയും ദൃശ്യങ്ങളടക്കം 30 ഓളം വീഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ 14,000 ലേറെ പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. എന്നാൽ ഈ സംഘം ഫോളോ ചെയ്യുന്നത് പോലീസിനെയും മാധ്യമങ്ങളെയും മാത്രമാണ്.

കാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ്ണത്തെക്കുറിച്ച് ഫോളോ ചെയ്യുന്നവരുടെ സംശയങ്ങൾക്ക് സംഘം മറുപടി നൽകുന്നുണ്ട്. ശബ്ദമാറ്റം വരുത്തിയ ഓഡിയോയോടു കൂടിയാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഒപ്പം വിമാനത്താവളങ്ങൾ വഴി കടത്തിയതാണെന്ന് അവകാശപ്പെട്ട് സ്വർണത്തിന്റെ വീഡിയോ പങ്കുവെച്ച് പോലീസിനെയും ഏജൻസികളെയും വെല്ലുവിളിക്കുന്നുമുണ്ട്. 

Read More: ബൾഗേറിയയിൽ നിന്ന് കണ്ടെത്തിയ ചെറിയ കൊന്തയില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്വര്‍ണ്ണം !

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് ഈ അക്കൗണ്ട് നിരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത നല്ല പരിചയമുള്ളവരാണ് വീഡിയോ തയ്യാറാക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മലബാർ മേഖലയിലുള്ളവരുടെ ശബ്ദവുമായി സാമ്യമുള്ളവരുടെതാണ് വീഡിയോയിലുള്ള ശബ്ദം. അതിനാൽ മലബാർ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുന്നവരുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. പേജിന് കമന്‍റ് ചെയ്തവർക്ക് സമ്മാനം നൽകിയെന്നും ഈ സംഘം അഴകാശപ്പെടുന്നുണ്ട്. സമ്മാനംകിട്ടിയെന്ന് പറയുന്നവരുടെ അക്കൗണ്ടും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇനി അക്കൗണ്ട് വ്യാജമാണെങ്കിലും നിയമ വിരുദ്ധ പ്രവർത്തനത്തിന് ആളെ തേടിയുള്ള സോഷ്യൽ മീഡിയ ഇടപെടൽ കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇൻസ്റ്റ ഐഡി നിർമ്മിച്ചത് ഏവിടെ എന്ന് കണ്ടെത്തി കുറ്റക്കാരെ പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

Read More: ​​​​​​​ഉടനടി പണം, ഗോൾഡ് ലോണുകൾ എന്തെളുപ്പം! സ്വർണ്ണവായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന 5 ബാങ്കുകൾ, അറിയാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല