എഡിഎം നവീൻ ബാബു കേസ്: റവന്യൂ വകുപ്പിന്റെ കണ്ടെത്തൻ പൊലീസിന് ഉപയോഗിക്കാം: മന്ത്രി കെ രാജൻ 

Published : Mar 09, 2025, 10:09 AM ISTUpdated : Mar 09, 2025, 10:11 AM IST
എഡിഎം നവീൻ ബാബു കേസ്: റവന്യൂ വകുപ്പിന്റെ കണ്ടെത്തൻ പൊലീസിന് ഉപയോഗിക്കാം: മന്ത്രി കെ രാജൻ 

Synopsis

റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബു മനപ്പൂർവ്വം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചതെന്നും നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കെ രാജൻ. 

തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബു മനപ്പൂർവ്വം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചതെന്നും നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കെ രാജൻ അറിയിച്ചു. 

ആഭ്യന്തര അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തിയത്. സർക്കാർ ഫയൽ റിപ്പോർട്ട് കണ്ട് അവസാനിപ്പിച്ചു. മറ്റ് കാര്യങ്ങൾ പൊലീസാണ് അന്വേഷിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഈ കണ്ടെത്തൻ എഡിഎം കേസിലെ ക്രൈം അന്വേഷിക്കുന്ന ഏജൻസിക്ക് ഉപയോഗിക്കാം. കേസിലെ ഗൂഢാലോചന റവന്യൂ വകുപ്പിന് അന്വേഷിക്കാൻ കഴിയില്ല, അതെല്ലാം പൊലീസാണ് അന്വേഷിക്കേണ്ടത്. പൊലീസിന് റവന്യൂ വകുപ്പ് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ കണ്ടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.  'നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല', അന്വേഷണ റിപ്പോർട്ടിൽ മൊഴി

പൊലീസ് അന്വേഷണം നടക്കുമ്പോൾ മന്ത്രി എങ്ങനെ അഭിപ്രായം പറയുമെന്ന് ചോദിച്ചൊഴിച്ച കെ രാജൻ, കോടതിക്ക് മുമ്പാകെ നിൽക്കുന്ന കാര്യമായതിനാൽ വിഷയത്തിൽ മന്ത്രിയെന്ന നിലയിൽ പ്രത്യേക പ്രസ്താവന നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി.  എല്ലാം അന്വേഷണവും കഴിയട്ടെ.  നവീൻ ബാനുവിന്റെ കുടുംബ ത്തിന് നീതി ലഭിക്കുമെന്നാണ് ഇപ്പോഴത്തെയും വിശ്വാസം. അല്ലെങ്കിൽ അപ്പോൾ പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.  

എഡിഎമ്മിനെതിരെ പരാതി തയ്യാറാക്കിയതിൽ അടിമുടി ദുരൂഹത;പ്രശാന്ത് പരാതി നൽകിയത് എകെജി സെൻറര്‍ ഓഫീസ് സെക്രട്ടറിക്ക്

യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. നവീൻ ബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലുള്ളത്. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തിയെന്നായിരുന്നു ദിവ്യയുടെ പ്രസംഗം.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാലനെയും സജിയെയും തള്ളി പാലോളി മുഹമ്മദ് കുട്ടി; 'ഇരുവരും പറഞ്ഞത് വസ്തുതയല്ല, ലീഗിനെതിരെ വെള്ളാപ്പള്ളി പറയുന്നത് അംഗീകരിക്കാനാവില്ല'
ട്രെയിനിൽ നിന്ന് കണ്ടെത്തിയ 2 വയസുകാരൻ മലയാളം പറയുന്നുണ്ടെന്ന് റെയിൽവേ പൊലീസ്, ആരോ​ഗ്യപ്രശ്നങ്ങളില്ല, മാതാപിതാക്കൾക്കായി അന്വേഷണം തുടർന്ന് പൊലീസ്