സിപിഎം നേതാവിന്‍റെ പരാതി; കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Published : Oct 21, 2026, 11:33 AM IST
sreena devi kunjamma

Synopsis

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്നായിരുന്നു കെ പി ഉദയഭാനുവിന്റെ പരാതി.

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്നായിരുന്നു കെ പി ഉദയഭാനുവിന്റെ പരാതി. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവധി ദിവസങ്ങലുടെ മറവിൽ അനധികൃത ഖനനം; ഉരുൾപൊട്ടൽ മേഖലയ്ക്ക് സമീപത്തു നിന്നും പാറ പൊട്ടിച്ചു, സംഭവം ഇടുക്കി കുടയത്തൂരിൽ
കിഫ്‌ബി കടമെടുപ്പ്; ധനവകുപ്പ് എതിർത്തതിന്റെ കൂടുതൽ തെളിവ്, 'ഗുരുതര ധനപ്രതിസന്ധി ഉണ്ടാകും', എതിർപ്പ് അറിയിച്ചത് രബീന്ദ്ര കുമാർ അഗർവാളും