
തിരുവനന്തപുരം : പൊങ്കാല കല്ല് മോഷ്ടിച്ചതായുള്ള വ്യാജ പ്രചരണത്തിൽ മേയറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷൻ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകൾ സ്വകാര്യ വ്യക്തികൾ കടത്തിയെന്നായിരുന്നു വീഡിയോ. ഈ വീഡിയോ സന്ദേശം വ്യാജമെന്ന് പൊലിസ് വ്യക്തമാക്കി. വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു. പൊങ്കാലയ്ക്കായി ഒരു കോൺട്രാക്ടർ റസിഡൻസ് അസോസിയേഷന് ഇഷ്ടിക നൽകിയിരുന്നു. ഇത് തിരിച്ചു കൊണ്ട് ഇറക്കുന്നതിനിടെയിലാണ് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
Read More : എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്; പരസ്യപ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് സുധാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam