'എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല'; അദ്ദേഹത്തിന് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന്‍

Published : Mar 11, 2023, 10:52 AM ISTUpdated : Mar 11, 2023, 03:13 PM IST
'എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല'; അദ്ദേഹത്തിന് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന്‍

Synopsis

കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നയ്ക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കോട്ടയം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ്  നല്‍കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഓർത്തഡോക്സ് യാക്കോബായ തർക്ക പരിഹാര നിലപാടാണ് സ്വീകരിക്കുന്നത്. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും. ആരെയും ശത്രു പക്ഷത്ത് നിർത്തില്ല. ആരെയും മിത്രം എന്ന നിലയിൽ കണ്ടും കൈകാര്യം ചെയ്യില്ല. ബ്രഹ്മപുരത്ത് സർക്കാരിന് വീഴ്ചയില്ല. മുഖ്യമന്ത്രി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സംരംഭങ്ങളുടെ എണ്ണത്തിൽ കുറച്ചു കുറവുണ്ടാകാം.അതിൽ ആശങ്ക വേണ്ട. പട്ടിക പൂർത്തിയാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കാം. ജാഥ നടത്തുമ്പോൾ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി  സഹിച്ചേ മതിയാകൂ. പാലായിൽ ജാഥ സ്വീകരണത്തിനായി ബസ് സ്റ്റാൻഡ് അടച്ച സംഭവത്തോടാണ്  പ്രതികരണം

ത്രിപുരയിൽ ബിജെപി കാടത്തം കാണിക്കുന്നു. ഗുണ്ടായിസം നടത്തുന്നു. സി പി എം സംസ്ഥാന സമിതി അംഗങ്ങൾ പോലും ആക്രമിക്കപ്പെടുന്നു. പശു സംരക്ഷകർ എന്നു പറയുന്നവർ പശുക്കളെ വരെ കൊല്ലുന്നു. പ്രതിപക്ഷ നേതാക്കളെ പോലും കാണാൻ ഗവർണർ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിർക്കുന്നു. കോർപറേറ്റുകളുടെ കൈയിൽ പണം എത്തിക്കാനാണ് കേന്ദ്ര ശ്രമം. ഇത് പ്രതിഷേധാര്‍ഹമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്