സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ: വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസും കേസെടുത്തു

By Web TeamFirst Published Sep 27, 2020, 9:59 AM IST
Highlights

യൂടൂബ് ചാനല്‍ വഴി വിജയ്പി നായര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഇയാളെ ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയുംദിയാ സനയും കൈയേറ്റം ചെയ്തത്.
 

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസ് സൈബര്‍ നിയമപ്രകാരം കേസെടുത്തു. ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ കമ്മീഷണര്‍ക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂട്യൂബ് ചാനല്‍ വഴിയാണ് ഇയാള്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശവും അധിക്ഷേപവും നടത്തിയത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഇയാളുടെ മുറിയിലെത്തി മര്‍ദ്ദിച്ചിരുന്നു. ഇത് വിവാദമായതോടെ ഇയാള്‍ പരാതിയുമായി രംഗത്തെത്തി.  

ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ്പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. യൂടൂബ് ചാനല്‍ വഴി വിജയ്പി നായര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഇയാളെ ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയുംദിയാ സനയും കൈയേറ്റം ചെയ്തത്. സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ്പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയ ഭാഗ്യലക്ഷ്മിയുംദിയാസനയും ആദ്യം കരിയോയില്‍ ഒഴിച്ചു, കൈയേറ്റവും ചെയ്തു.

പരമാര്‍ശങ്ങളില്‍ മാപ്പും പറയിപ്പിച്ചു. വിവാദമായ യൂട്യൂബ് വീഡിയോകള്‍ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത വിജയ്പി നായരുടെ മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും സംഘം കൊണ്ടു പോയിരുന്നു. വിവാദ വീഡിയോകള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്ന ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

click me!