കർക്കിടക വാവുബലിക്ക് നിയന്ത്രണം: ചടങ്ങുകൾ ആളുകൂടുന്ന വിധത്തിൽ നടത്തരുത്

Web Desk   | Asianet News
Published : Jul 17, 2020, 07:49 PM IST
കർക്കിടക വാവുബലിക്ക് നിയന്ത്രണം: ചടങ്ങുകൾ ആളുകൂടുന്ന വിധത്തിൽ നടത്തരുത്

Synopsis

പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും മേധാവിമാരെയും ഇക്കാര്യം അറിയിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി ബെഹ്റ നിർദ്ദേശം നൽകി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കർക്കിടക വാവുബലിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം.

പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും മേധാവിമാരെയും ഇക്കാര്യം അറിയിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി ബെഹ്റ നിർദ്ദേശം നൽകി. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ കെഎസ്ആര്‍ടിസി ബസുകളിൽ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം
'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹം', വാർത്ത തള്ളി കെസി വേണുഗോപാൽ; 'നിലപാട് പലവട്ടം വ്യക്തമാക്കിയത്'