
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പൊലീസ് നോട്ടീസ് നല്‍കുകയും വളര്‍മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥക്ക് നേരെ സമരക്കാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് എത്തി സമരപ്പന്തല്‍ പൊളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam