ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ ജഡ‍്ജി നാളെ മുതൽ കോടതിയിലെത്തും, പരി​ഗണിക്കുക വാഹനാപകടക്കേസുകൾ!

Published : Nov 11, 2026, 08:57 PM IST
cheranalloor accident case

Synopsis

അപകടത്തിന് കാരണമായ വാഹനമോടിച്ച 17കാരന്റെ പിതാവാണ് ജഡ്ജി. കേസിൽ ജഡ്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. അപകടത്തിന് കാരണമായ വാഹനമോടിച്ച 17കാരന്റെ പിതാവാണ് ജഡ്ജി. കേസിൽ ജഡ്‌ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ജഡ്ജി കോടതിയിൽ ഹാജരാകുന്നുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ജഡ്ജിക്ക് കേസുകളിൽ ഹാജരാകാൻ നോട്ടീസ് അയച്ചത്.

അതേസമയം, ചേരാനെല്ലൂര്‍ ബെൻസ് അപകടക്കേസിൽ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ജയബാലകൃഷ്ണന്‍റെ മക്കളാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയത്, അഡീഷ്ണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്നാണ് ഹര്‍ജിയിലെ വാദം. പതിനേഴുകാരന്‍റെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമായതിനാൽ, അധികാരമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ, പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണം; ജയബാലകൃഷ്ണന്‍റെ മക്കൾ ഹൈക്കോടതിയിൽ
മയക്കുമരുന്ന് കേസുകളിലെ സ്ഥിരം പ്രതി, യുവതിയെ കരുതൽ തടങ്കലിലാക്കി പൊലീസ്