കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകണ്ഠൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി. 13 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ പുതിയ പദ്ധതി തുടങ്ങിയാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകും
ദില്ലി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരമായി റെയിൽവേയുടെ ഒരു പദ്ധതി ആരംഭിക്കണം എന്നാവശ്യപ്പെട്ട് വി കെ ശ്രീകണ്ഠൻ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. സംസ്ഥാനം ഏറെക്കാലമായി ആവശ്യപ്പെടുന്ന കോച്ച് ഫാക്ടറി കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്ന് തുടർച്ചയായി വെളിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഈ ആവശ്യത്തിനായി അക്വേയർ ചെയ്ത 238 ഏക്കർ സ്ഥലം 13 വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. റെയിൽവേയ്ക്ക് ആവശ്യത്തിലധികം കോച്ച് ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ടെന്നും അതിനാൽ ഒരു പുതിയ കോച്ച് ഫാക്ടറി പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ നിരന്തരമായി മറുപടി നൽകുകയാണ്. എന്നാൽ കോച്ച് ഉത്പാദിപ്പിക്കുന്ന കേന്ദ്രം അല്ലെങ്കിൽ റെയിൽവേയുടെ തന്നെ മറ്റ് പല ഉപകരണങ്ങളും നിർമ്മിക്കുന്ന ഒരു സ്ഥാപനം ആരംഭിച്ചാൽ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കും കൂടാതെ കേരളത്തിന്റെ റെയിൽവേ വികസനത്തിന് വളരെയധികം പ്രയോജനം ചെയ്യും ഇക്കാര്യത്തിൽ പരിശോധിച്ചു ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയതായി എം പി പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

