എലിസബത്തിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ, ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

Published : Jun 16, 2025, 06:06 PM IST
murder

Synopsis

കൊലപാതകത്തിന് കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

കൽപ്പറ്റ : നമ്പ്യാർകുന്നിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേലത്തേതിൽ എലിസബത്തിന്റേത് കൊലപാതകം. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിൽ തുടരുകയാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യും. കൊലപാതകത്തിന് കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.    

 

 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'