അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

Published : Dec 14, 2022, 05:03 PM ISTUpdated : Dec 14, 2022, 06:25 PM IST
അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

Synopsis

പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്.

തിരുവനന്തപുരം: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്