സ്കൂളിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് നേരെ കയ്യേറ്റം, നൂറോളം പേർക്കെതിരെ കേസ്

Published : Aug 15, 2025, 07:54 PM IST
policce got attacked

Synopsis

എസ് ഐമാരായ സുജിലേഷ്, സത്യജിത്ത് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്

കോഴിക്കോട്: കോഴിക്കോട് അവിടനല്ലൂർ ഹയർസെക്കൻഡി സ്കൂളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് നേരെ കയ്യേറ്റം. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ് ഐമാരായ സുജിലേഷ്, സത്യജിത്ത് എന്നിവരെ കയ്യേറ്റം ചെയ്തത്. നടുവണ്ണൂര്‍ ഹയർസെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയും സംഘർഷമുണ്ടായി. വിദ്യാർത്ഥി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് സംഭവങ്ങളിലുമായി കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലെത്തി
കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ