തൊടുപുഴയില്‍ പതിനേഴുകാരിയെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചു, അഞ്ച് മാസം ഗര്‍ഭിണി; പ്രതികള്‍ക്കായി അന്വേഷണം

By Web TeamFirst Published Apr 11, 2022, 11:54 AM IST
Highlights

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതുവരെ ആറുപേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയുണ്ട്. 

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ് (Police). ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതുവരെ ആറുപേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയുണ്ട്. പല സ്ഥലങ്ങളിൽ വച്ച് പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്. 

കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി. അച്ഛൻ ഉപേക്ഷിച്ച് പോയതിനാൽ രോഗിയായ അമ്മ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. ഈ ദയനീയാവസ്ഥ മുതലെടുത്ത് ബേബി പെണ്‍കുട്ടിയെ ചതിക്കുകയായിരുന്നു. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാൽ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.  കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.

  • ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

പാലക്കാട്: പാലക്കാട്ട് ആറുവയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ് (Mud Racing) പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ (Thrissur) സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും കുഞ്ഞൻ ബൈക്കിൽ അപകടകരമാം വിധം കുതിച്ച് പായുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാലക്കാട്  സൗത്ത് പൊലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ചത് ടോയ് ബൈക്ക് ആണെങ്കിലും മുതിർന്നവർക്കൊപ്പം അപകടകരമായ രീതിയിൽ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. 

ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കാടാങ്കോട് ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. സംഘാടകരായ ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച നടക്കേണ്ട മഡ് റൈസ് മത്സരം അനിശ്ചിതത്വത്തിലായി.

click me!