
പാലക്കാട്: തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് കേസെടുത്തത്. തൃത്താല വേങ്ങശ്ശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം. ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തി. താൻ വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്തു എന്ന നിലക്ക് വാടകക്ക് എടുത്തതാണെന്നും യഥാർത്ഥ എയർഗൺ ആണെന്ന് അറിയില്ലായിരുന്നുവെന്നും ദിൽജിത് പൊലീസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam