പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഷൗക്കത്തലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പി, ശ്യാംസുന്ദർ ബെവ്കോ എം ഡി

Published : Oct 02, 2021, 07:03 PM IST
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഷൗക്കത്തലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പി, ശ്യാംസുന്ദർ ബെവ്കോ എം ഡി

Synopsis

ബെവ്കോ എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ  എഡിജിപി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോയുടെ പുതിയ എംഡി. 

ബെവ്കോ എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ  എഡിജിപി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയിൽവേ എസ്പിയായി ആണ് പുതിയ നിയമനം. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുതിയ എസ് പി. 

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിലെ ഗാർഹിക പീഡനം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ, പൊലീസ് നടപടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്