ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം

Published : Sep 07, 2023, 08:20 AM ISTUpdated : Sep 07, 2023, 01:46 PM IST
ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം

Synopsis

പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു.   

കൊച്ചി : ആലുവ ചാത്തൻ പുറത്ത്  അതിഥി തൊഴിലാളിയുടെ മകളായ ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു.  കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്തും പരിക്കുണ്ട്. 

വീണ്ടും ക്രൂരത, ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരന്‍ ദൃക്‌സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളം പ്രദേശവും പരിശോധിച്ചു. അന്വേഷണം തുടരുന്നതിനിടെ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടതെന്നും സുകുമാരന്‍ പറയുന്നു. 

''പുലര്‍ച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് നിലവിളി കേട്ടത്. നോക്കിയപ്പോള്‍ ഒരാള്‍ കൊച്ചിനെ കൊണ്ട് പോകുന്നത് കണ്ടു. അയല്‍വാസികളായ കുട്ടികള്‍ അല്ലെന്ന് മനസിലായി. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകള്‍ പരിശോധിച്ചു. പിന്നെയാണ് റോഡിലൂടെ കൊച്ച് ഓടി വരുന്നത് കണ്ടത്. നഗ്നയായ നിലയിലായിരുന്ന കുട്ടിയെ വീട്ടിലെത്തിച്ച ശേഷം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.'' തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെന്നും സുകുമാരൻ വിശദീകരിച്ചു. 

read more നെടുമ്പാശ്ശേരിയിൽ മൂന്നംഗ കുടുംബം വീട്ടിൽ മരിച്ച നിലയിൽ

 

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം