കേരളത്തിലെത്തിയ വിദേശ വനിതയെ കാണാനില്ല; പൊലീസ് അന്വേഷണം ഊര്‍ജിതം

Published : Jun 30, 2019, 01:39 PM ISTUpdated : Jun 30, 2019, 08:50 PM IST
കേരളത്തിലെത്തിയ  വിദേശ വനിതയെ കാണാനില്ല; പൊലീസ് അന്വേഷണം ഊര്‍ജിതം

Synopsis

തിരുവനന്തപുരത്തെത്തിയ ജർമൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജർമ്മൻ കോൺസുലേറ്റ് ‍ഡിജിപിക്ക് കത്ത് അയച്ചു. വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെത്തിയ ജർമൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജർമ്മൻ കോൺസുലേറ്റ് ‍ഡിജിപിക്ക് കത്ത് അയച്ചു. ലിസയുടെ അമ്മയുടെ പരാതിയിലാണ് ജർമൻ കോൺസുലേറ്റിന്റെ നടപടി. 

സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുഎസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിയെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ ലിസ അമൃതപുരിയിലേക്ക് പോയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സുഹൃത്ത് മുഹമ്മദലിയുമായി സംസാരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി
പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്തു