കണ്ണൂര്‍ മയ്യിലില്‍ മുസ്ലിം പള്ളിക്ക് വിചിത്ര നോട്ടീസുമായി പോലീസ്, പിഴവ് പറ്റിയെന്ന് വിശദീകരണം

Published : Jun 15, 2022, 11:10 AM ISTUpdated : Jun 15, 2022, 11:20 AM IST
കണ്ണൂര്‍ മയ്യിലില്‍ മുസ്ലിം പള്ളിക്ക് വിചിത്ര നോട്ടീസുമായി പോലീസ്, പിഴവ് പറ്റിയെന്ന് വിശദീകരണം

Synopsis

പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന് നിർദേശം .പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് ച്ച് ഒ .നോട്ടീസ് നൽകിയത് തന്റെ  വീഴ്ചയെന്ന് എസ്എച്ച്ഒ ബിജു പ്രകാശ്  

കണ്ണൂര്‍; പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ളിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി.മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് നോട്ടീസിലുള്ളത്.പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ  പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് ച്ച് ഒ വ്യക്തമാക്കുന്നു.സർക്കുലർ സംബന്ധിച്ച്  എസ്  എച്ച് ഒ യോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കി. ഇതോടെ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി എസ് എച്ച് ഒ രംഗത്തെത്തി.നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു.മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി.മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്.എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നും എസ്എച്ച്ഓ വിശദീകരിച്ചു

'ഒരാളുടെ അഭിപ്രായം എങ്ങനെ സർക്കാറിന്റെ വീക്ഷണമാകും'; നൂപുർ ശർമ വിവാ​ദത്തിൽ മുഖ്താർ അബ്ബാസ് നഖ്‍വി 

 

ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി. ഒരാളുടെ വ്യക്തിപരമായ അഭിപ്രായം എങ്ങനെ സർക്കാറിന്റെയും രാജ്യത്തിന്റെയും വീക്ഷണമാകുമെന്ന് അദ്ദേഹം ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും ഒരു വ്യക്തിയുടെ പരാമർശം എങ്ങനെ രാജ്യവുമായി ബന്ധപ്പെടുത്താനാകും. എങ്ങനെയാണ് അത് ഇന്ത്യയുടെയും സർക്കാരിന്റെയും വീക്ഷണമാകുന്നത്. വിവാദ പരാമർശം നടത്തിയ ഉടൻ  പാർട്ടി നടപടിയെടുത്തു. ഈ രാജ്യത്ത് ഏകദേശം 400 ടിവി ചാനലുകൾ പ്രവർത്തിക്കുന്നു. അവയിൽ ദിവസം മുഴുവനും ഓരോ തരത്തിലുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കുറിച്ച്  മതിപ്പ് ഉണ്ടാക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നു.

ദേവന്മാർക്കും ദേവതകൾക്കും പ്രവാചകന്മാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ന‌ടത്തുന്നത് ഇന്ത്യയുടെ സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ‘വസുധൈവ കുടുംബകം’  എന്ന തത്വത്തിൽ വിശ്വസിക്കുന്നു. നമ്മൾ സംസാരിക്കുന്നത് ‘സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയ’ (എല്ലാവർക്കും സന്തോഷമാകട്ടെ) എന്നാണ്. ഇതാണ് നമ്മുടെ സംസ്കാരവും പാരമ്പര്യവും. എല്ലാ മതസ്ഥരും, നിരീശ്വരവാദികളും പോലും സമാധാനപരമായി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാചക നിന്ദ : യുപിയിലെ ബുൾഡോസർ പൊളിക്കലുകളെ വിമർശിച്ച് കാന്തപുരം

 

പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് രാജ്യത്തെ ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാന്തപുരം വ്യക്തമാക്കി.

ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുന്ന നടപടികളാണ്. നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീർപ്പ് കൽപിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികൾ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങൾ തുടരാൻ അനുവദിക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്