'ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം, പക്ഷേ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല'; കെ സുധാകരന്‍

Published : Jun 15, 2022, 10:46 AM ISTUpdated : Jun 15, 2022, 10:51 AM IST
'ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം, പക്ഷേ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല'; കെ സുധാകരന്‍

Synopsis

വിമാനത്താവളത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നുവെന്ന് കെ സുധാകരന്‍. പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ, പ്രതിഷേധത്തെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. യുവാക്കളെ തള്ളിയിടാൻ ഇപി ആരാണെന്നും ചോദിച്ച കെ സുധാകരന്‍, ഇപിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണം വ്യാപിപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനമെങ്കില്‍ ജനം തിരിച്ചടി നൽകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതിന് ഉദാഹരണമാണ് തൃക്കാക്കരയെന്നും സുധാകരൻ പറഞ്ഞു. സില്‍വര്‍ ലൈന്‍ എന്ന് വില കൊടുത്താലും നടപ്പിലാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്നോട്ടു പോകേണ്ടിവന്നു. ഈ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമായിട്ടാണ് മുന്നോട് പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പതനത്തിന് ആസന്നമായിയെന്ന് പറഞ്ഞ കെ സുധാകരന്‍, വായ തുറന്നാൽ നുണ പറയുന്ന നേതാവാണ് ഇ പി ജയരാജനെന്നെന്നും ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ അറിയാഞ്ഞിട്ടല്ല, അക്രമത്തെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബോംബെറിയാനും തിരിച്ചടിക്കാനും ഞങ്ങള്‍ക്കുമറിയാം, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ജനാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും ഞങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്' കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് ഉണ്ടായത്. പുതിയ സമര മുറ എന്ന രീതിയിലായിരുന്നിരിക്കാം ആ പ്രതിഷേധം ഉണ്ടായത്. വിമാനത്താവളത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു. പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ, പ്രതിഷേധത്തെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. യുവാക്കളെ തള്ളിയിടാൻ ഇപി ആരാണെന്നും ചോദിച്ച കെ സുധാകരന്‍, ഇപിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് ആക്രമണത്തെ പ്രോൽസാഹിപ്പിക്കില്ലെന്നും സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ