മകളുടെ വിവാഹത്തലേന്ന്‌ പാട്ട്‌ പാടുന്നതിനിടെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു

Published : May 26, 2019, 07:09 PM ISTUpdated : May 27, 2019, 07:57 AM IST
മകളുടെ വിവാഹത്തലേന്ന്‌ പാട്ട്‌ പാടുന്നതിനിടെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു

Synopsis

'രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ....നിന്‍ മൗനം, പിന്‍വിളിയാണോ...'എന്ന്‌ പാടിയതും വിഷ്‌ണുപ്രസാദ്‌ കുഴഞ്ഞുവീഴുകയായിരുന്നു.

കൊല്ലം: മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു. കരമന പൊലീസ്‌ സ്റ്റേഷനിലെ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ വിഷ്‌ണുപ്രസാദ്‌ ആണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു സംഭവം.

കൊല്ലം പുത്തന്‍തുറ സ്വദേശിയായ വിഷ്‌ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്ന്‌ ചവറ പരിമഠം ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്‌. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെയാണ്‌ അദ്ദേഹം കുഴഞ്ഞുവീണത്‌. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന്‌ തുടങ്ങുന്ന പാട്ട്‌ പാടുന്നതിനിടെയാണ്‌ അത്യാഹിതം ഉണ്ടായത്‌. രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ....നിന്‍ മൗനം, പിന്‍വിളിയാണോ..എന്ന്‌ പാടിയതും വിഷ്‌ണുപ്രസാദ്‌ കുഴഞ്ഞുവീഴുകയായിരുന്നു. വേദിയില്‍ നിന്ന്‌ പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ നിരവധി പേരാണ്‌ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്'; വിഡി സതീശൻ
അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം