ആറ്റിങ്ങലിൽ പൊലീസുകാരൻ ഓടിച്ച കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

Published : Jan 21, 2025, 11:18 AM IST
ആറ്റിങ്ങലിൽ പൊലീസുകാരൻ ഓടിച്ച കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

Synopsis

ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. 

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തിൽ 5 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. 

ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലിരിക്കെയാണ് അജിത് മരണത്തിന് കീഴടങ്ങിയത്. അതേസമയം, കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയതെന്നാണ് എഫ്ഐആർ. അജിതിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

തൃശൂരിൽ വിഷപ്പുല്ല് തിന്ന് 4 പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍

സ്ഥാനാരോഹണ ചടങ്ങിന് ശേഷം വാളുകൊണ്ട് കേക്ക് മുറിച്ച് ട്രംപ്, പിന്നാലെ മെലാനിയക്കൊപ്പം നൃത്തച്ചുവടുകൾ - വീഡിയോ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം