പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ട ദൂര സ്ഥലംമാറ്റത്തിന് സ്റ്റേ; 9 പേർക്ക് ഓപ്ഷൻ പ്രകാരം സ്ഥലംമാറ്റം നൽകാൻ ഉത്തരവ്

Published : Jul 26, 2026, 08:04 PM IST
Kerala Police

Synopsis

ഓപ്ഷൻ നൽകിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലമാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാർ രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലമാറ്റം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി

പാലക്കാട്: പാലക്കാട്ടെ 9 സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ആണ് സ്റ്റേ ചെയ്തത്. ഓപ്ഷൻ നൽകിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാർ രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലമാറ്റം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി. കേരള പൊലീസ് അസോസിയേഷന്‍റെയും ഓഫീസേഴ്സ് അസോസിയേഷന്‍റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണ്ടും വിവാഹം കഴിച്ചതിൽ വൈരാഗ്യം, ഭാര്യയും മക്കളും ചേർന്ന് ഗൃഹനാഥനെ വെട്ടി, മക്കൾ അറസ്റ്റിൽ
കേസ് കൊടുത്തവരുണ്ട്, അമിത് ഷായുടെ കത്താണ് മറുപടിയെന്ന് വെള്ളാപ്പള്ളി; 'പിണറായിയുടെ കാലത്ത് സഹായം ലഭിച്ചിട്ടുമില്ല, ചോദിച്ചിട്ടുമില്ല'