തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം

Web Desk   | Asianet News
Published : Sep 09, 2021, 01:36 PM ISTUpdated : Sep 09, 2021, 01:45 PM IST
തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് പൊലീസ് സംരക്ഷണം

Synopsis

ഓണക്കോടിക്കൊപ്പം പണക്കിഴിയും നൽകിയെന്ന ആരോപണം വിവാദമായതോടെ ന​ഗരസഭയിലെ പ്രതിപക്ഷമായ എൽ ഡി എഫും ബി ജെ പിയും ന​ഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയി‌രുന്നു. ന​ഗരസഭ അധ്യക്ഷയുടെ മുറിക്കുമുന്നിൽ സമര പരിപാടികളും സംഘടിപ്പിച്ചു

കൊച്ചി: തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദേശം നൽകി. നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ന​ഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍റെ ഹര്‍ജി ഈ മാസം17ന് വീണ്ടും പരിഗണിക്കും.

ഓണക്കോടിക്കൊപ്പം പണക്കിഴിയും നൽകിയെന്ന ആരോപണം വിവാദമായതോടെ ന​ഗരസഭയിലെ പ്രതിപക്ഷമായ എൽ ഡി എഫും ബി ജെ പിയും ന​ഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയി‌രുന്നു. ന​ഗരസഭ അധ്യക്ഷയുടെ മുറിക്കുമുന്നിൽ സമര പരിപാടികളും സംഘടിപ്പിച്ചു. ഇതിനിടെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയ വിജിലൻസ് സംഘത്തിന്റെ നിർദേശ പ്രകാരം ന​ഗരസഭ സെക്രട്ടറി അധ്യക്ഷയുടെ മുറി പൂട്ടിയിട്ടു. കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് മുറി തുറന്ന് അകത്ത് കയറിയ അജിത തങ്കപ്പനെ ഉപരോധിച്ചവരെ പൊലീസ് ബലം പ്രയോ​ഗിച്ചാണ് മാറ്റിയത്. ഈ സംഘർഷത്തിൽ എൽ ഡി എഫ് യു ഡി എഫ് അം​ഗങ്ങൾക്ക് പരിക്കേറ്റ‌തായും പരാതി ഉയർന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാനന്തവാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങി മരിച്ചു
കവർച്ച കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; ചാടിപ്പോയത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ