
കൊച്ചി : ഭാരത് ലൈവ് ഓൺലൈൻ ടിവി ഉടമ ജസ്റ്റിൻ ഡൊണാൾഡിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇന്ന് പുലർച്ചെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ജസ്റ്റിൻ ഡൊണാൾഡ് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊഴിലാവശ്യാർത്ഥം കൊച്ചിയിലെത്തിയ ജസ്റ്റിന്‍റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടികാട്ടി ജോൺ തോമസാണ് പരാതി നൽകിയത്.
വീടിന് സമീപത്തെ കുളത്തില്‍ വീണു, തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം