നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ തിരൂർ താലൂക്കാശുപത്രിയിലേക്ക്  മാറ്റി. 

മലപ്പുറം: തിരൂരിൽ മൂന്നും നാലും വയസുള്ള കുട്ടികൾ കുളത്തിൽ വീണ് മുങ്ങിമരിച്ചു. തൃക്കണ്ടിയൂര്‍ എല്‍ ഐസി ക്ക് പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരൻ അമന്‍സയാന്‍ പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് - റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ എന്നിവരാണ് കളിക്കുന്നതിനിടെ വീടിന് സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. ഇരുവരും അയൽക്കാരാണ്. നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ തിരൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. 

YouTube video player