അശ്വന്ത്‌ കോക്കിനെതിരെ എഫ്ഐആർ ഇട്ടു; അശ്വന്ത് ഓടിച്ച ജീപ്പിൽ രണ്ടു കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ ഇടിച്ചത് 2 വാഹനങ്ങളെ

Published : Sep 29, 2026, 08:12 AM IST
aswanth kok

Synopsis

അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനിൽ വെച്ച് അശ്വന്ത് കോക്കിന്‍റെ വാഹനം അപകടമുണ്ടാക്കിയത്.

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ ഇട്ടു. ഇന്നലെ രാത്രി ഏറെ വൈകിയാണ് എഫ്ഐആർ ഇട്ടത്. അപകടകരമായി വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും അശ്വന്തിനെതിരെ കേസെടുത്തു. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ജംഗ്ഷനിൽ വെച്ച് അശ്വന്ത് കോക്കിന്‍റെ വാഹനം അപകടമുണ്ടാക്കിയത്.

കോക്കിന്‍റെ മഹീന്ദ്ര ഥാർ വാഹനം കൊട്ടാരം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്. അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.

അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോടും അശ്വന്ത് തട്ടിക്കയറിയിരുന്നു. അശ്വന്തിനെ പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയടക്കമുള്ളവർക്ക് നിർണായകം, ഇഡി റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ സർക്കാരിനെ ചോദ്യങ്ങളുമായി ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
വന്യജീവി ആക്രമണത്തിന് ശാസ്ത്രീയ പരിഹാരം തേടി കേരളം, തിരുവമ്പാടിയിൽ സംസ്ഥാനതല കോൺക്ലേവ്; മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ധരും കർഷകരും പങ്കെടുക്കും