സ്റ്റാർ പദവി കിട്ടാത്ത ഹോട്ടലുകൾക്ക് ഇനി ബാർ ലെെസൻസ് നൽകില്ല; ഹൈക്കോടതിയെ അറിയിക്കാന്‍ സർക്കാർ

Published : Nov 12, 2026, 07:07 AM IST
bar hotel

Synopsis

32 ഹോട്ടലുകൾക്ക് നക്ഷത്ര പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും. 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്ക് അപേക്ഷ നൽകിയത്.

തിരുവനന്തപുരം: നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. 32 ഹോട്ടലുകൾക്ക് നക്ഷത്ര പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും. 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്ക് അപേക്ഷ നൽകിയത്.

പരിശോധനയിൽ 32 ബാറുകൾക്കാണ് നക്ഷത്രപദവി ലഭിക്കാത്തത്. ഇതുസംബന്ധിച്ച് അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇന്നലെ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. നക്ഷത്ര പദവിക്കായി അപേക്ഷ നൽകിയിട്ടും പരിശോധനയിൽ യോഗ്യത നേടാത്ത 32 ഹോട്ടലുകൾക്കാണ് നക്ഷത്ര പദവി നിഷേധിച്ചത്. എന്നാൽ ഈ ഹോട്ടലുകളിലെ ബാറുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 30 വരെയാണ് നിലവിൽ ബാർ ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുമെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐസിയുവിൽ ചികിത്സയുമായി സഹകരിക്കാതെ വളർമതി; കടുത്ത പ്രതിരോധത്തിൽ സർക്കാർ, സമരപ്പന്തൽ പൊളിച്ചതിൽ അലയടിച്ച് പ്രതിഷേധം
എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്, വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ