കണ്ണവത്ത് എസ്ഐക്ക് നേരെ ആക്രമണം; 20 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു

Published : Oct 03, 2021, 10:37 AM ISTUpdated : Oct 03, 2021, 12:36 PM IST
കണ്ണവത്ത് എസ്ഐക്ക് നേരെ ആക്രമണം; 20 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു

Synopsis

പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ്  ആക്രമണം. പരിക്കേറ്റ് എസ്ഐ ബഷീർ കൂത്തുപറമ്പ് ആശുപതിയിൽ ചികിത്സ തേടി.

കണ്ണൂര്‍: കണ്ണൂരിൽ പെട്രോളിംഗിനിടെ ഗ്രേഡ് എസ്ഐയെ (SI)  സിപിഎം (cpm)  പ്രവർത്തകർ ആക്രമിച്ചതായി പരാതി. കണ്ണവം പൊലീസ് സ്റ്റേഷനിലെ (Kannavam Police Station) ഗ്രേഡ് എസ്ഐ ബഷീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴായ്ചയാണ് സംഭവം. ചിറ്റാരിപറമ്പ് കോട്ടയിൽ പെട്രോളിംഗിനെത്തിയ പൊലീസ് സംഘത്തെ കണ്ട് കൂടി നിന്നിരുന്ന ചെറുപ്പക്കാർ ഓടിപ്പോവുകയായിരുന്നു. 

ഇവരുടെ വണ്ടി കസ്റ്റഡിയിൽ എടുക്കുമ്പോൾ ആണ് പരോളിലുള്ള കൊലക്കേസ് പ്രതി ഉത്തമൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ബഷീറിനെ ആക്രമിച്ചത്. ബിജെപി പ്രവർത്തകൻ മഹേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഉത്തമൻ. പരിക്കേറ്റ ബഷീറിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാൽ അറിയാവുന്ന  20 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്