ആഡംബര കപ്പലിലെ ലഹരി പാർട്ടി; പ്രതികളെ കുടുക്കിയത് തന്ത്രപരമായ നീക്കം

By Web TeamFirst Published Oct 3, 2021, 9:10 AM IST
Highlights

പത്തുപേരെ കപ്പലിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പ്രതികളെ മുംബൈയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസിൽ എത്തിച്ചിരിക്കുകയാണ്.

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിൽ നടത്തിയ ലഹരി പാർട്ടി പൊളിച്ചത് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ തന്ത്രപരമായ നീക്കങ്ങൾ. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ യാത്രക്കാർ എന്ന വ്യാജേന കപ്പലിൽ കയറുകയായിരുന്നു. മുംബൈ തീരം വിട്ടതോടെ കപ്പലിൽ സംഗീതനിശക്കൊപ്പം ലഹരി പാർട്ടിയും നടന്നു. 

പത്തുപേരെ കപ്പലിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പ്രതികളെ മുംബൈയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസിൽ എത്തിച്ചിരിക്കുകയാണ്. മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഇവരെയും മുബൈയിലെ സോണൽ ഓഫീസിൽ എത്തിച്ചു. 

പിടിയിലായവരിൽ ഒരു ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനും ഉണ്ടെന്നാണ് സൂചന. രഹസ്യ വിവരത്തെ തുടർന്നാണ് കോർഡേലിയ ഇംപ്രസ് എന്ന കപ്പലിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയത്. 

ഏഴ് മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നു. മുംബൈയ്ക്കു ഗോവയ്ക്ക് ഇടയിൽ രണ്ടുദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു ആഡംബര കപ്പൽ. ഫാഷൻ ടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായ ഒരു കമ്പനിയും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത് എന്നാണ് സൂചന.

click me!