പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസ്

Published : May 02, 2025, 02:08 PM IST
പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസ്

Synopsis

കണ്ണൂരിൽ വീടുകളിൽ പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരോട് അതിക്രമം കാട്ടിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊതിച്ചോർ ശേഖരിക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി മുൻ അംഗം പ്രഭാകരനെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചഭക്ഷണ വിതരണത്തിന്‍റെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിക്കുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രഭാകരൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ അയൽക്കാർ തമ്മിലുള്ള പ്രശ്നമാണെന്നും ഡിവൈഎഫ്ഐയുടേത് മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമെന്നുമാണ് കോൺഗ്രസിന്‍റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; 'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു'
കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി