നരബലി: കൊലപാതകത്തിന് പിന്നിൽ അവയവമാഫിയ എന്ന ആരോപണം തള്ളി പൊലീസ്; 'സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല'

Published : Oct 18, 2022, 11:37 AM ISTUpdated : Oct 18, 2022, 12:15 PM IST
നരബലി: കൊലപാതകത്തിന് പിന്നിൽ അവയവമാഫിയ എന്ന ആരോപണം തള്ളി പൊലീസ്; 'സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല'

Synopsis

വൃത്തിഹീനമായ സാഹചര്യത്തിൽ അവയവമാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു

എറണാകുളം: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്ക് പിന്നില്‍ അവയവ മാഫിയയെന്ന പ്രചരണം തള്ളി പൊലീസ്. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവം മാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇരട്ട കൊലപാതകത്തിൽ ആണ് ഇപ്പോഴത്തെ അന്വേഷണം. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇലന്തൂർ ഇരട്ട കൊലപാതകത്തിന് മുമ്പ് ,മറ്റൊരു കൊതപാതകം കൂടി മുൻപ് നടത്തിയിട്ടുണ്ടെന്ന് ഷാഫി പറഞ്ഞതായി ഇതിനിടെ കേസിലെ  പ്രതി ലൈല പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് പറഞ്ഞത്.എറണാകുളത്താണ് കൊലപതാകം നടത്തിയതെന്ന് ഷാഫി പറഞ്ഞത്.കൊലപാതകം നടത്തിയശേഷം മനുഷ്യമാസം വിൽപന നടത്തിയതായി ഷാഫി പറഞ്ഞു.നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിലായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്.ഇലന്തൂരിലെ വീടിന്‍റെ തിണ്ണയിലിരുന്ന് സംസാരിക്കുമ്പോഴാണ്  ഷാഫി ഇക്കാര്യം പറഞ്ഞത്.എന്നാൽ ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കളളമാണിതെന്ന ഷാഫി പൊലീസിനോട് പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.നിയമനിർമ്മാണം എന്തായി എന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് കൊടുക്കാൻ സ്റ്റേറ്റ് അറ്റോണിയോട് ഹൈക്കോടതി നിർദ്ദേശിച്ചു

ക്രൂരകൊലപാതകം, പിന്നാലെ റോസ്‍ലിന്‍റെ മോതിരം 2000 രൂപയ്‍ക്ക് ഭഗവല്‍ സിംഗ് പണയംവെച്ചു

നരബലി: മരിക്കും മുമ്പ് ഇരകൾ നേരിട്ടത് കൊടിയ പീഡനം,ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞു, മുറിപ്പാടുകളിൽ കറിമസാല തേച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ