ക്രിമിനല്‍ കേസില്‍ സംരക്ഷണം ,ലഹരികടത്തില്‍ ഷാനവാസിനെതിരായ സിപിഎം നടപടി ഭാവിയിൽ പുന:പരിശോധിക്കാന്‍ സാധ്യത

Published : Jun 20, 2023, 04:15 PM ISTUpdated : Jun 20, 2023, 04:18 PM IST
 ക്രിമിനല്‍ കേസില്‍ സംരക്ഷണം ,ലഹരികടത്തില്‍ ഷാനവാസിനെതിരായ സിപിഎം നടപടി ഭാവിയിൽ പുന:പരിശോധിക്കാന്‍ സാധ്യത

Synopsis

ലഹരി കടത്താൻ ഉപയോഗിച്ച ഷാനവാസിന്‍റെ  ലോറി മറ്റൊരാള്‍ക്ക് വാടകക്കു നൽകിയതാണെന്ന തൊടുന്യായം ഉന്നയിച്ചായിരുന്നു കുറ്റപത്രത്തിൽ നിന്നും ഷാനവാസിനെ ഒഴിവാക്കിയത്

ആലപ്പുഴ:ലഹരികടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം പുറത്താക്കിയ ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി അംഗം എ.ഷാനവാസിന് കേസിൽ പൊലീസ് നൽകിയത് പൂർണ്ണ സംരക്ഷണം. ലഹരി കടത്താൻ ഉപയോഗിച്ച ഷാനവാസിൻെറ ലോറി മറ്റൊരാള്‍ക്ക് വാടകക്കു നൽകിയതാണെന്ന തൊടുന്യായം ഉന്നയിച്ചായിരുന്നു കുറ്റപത്രത്തിൽ നിന്നും ഷാനവാസിനെ ഒഴിവാക്കിയത്. മുൻ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ ഉള്‍പ്പെടെ ആറുപേരെ പ്രതിയാക്കി കരുനാഗപ്പള്ളി പൊലിസ് കുറ്റപത്രം നൽകി കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി എട്ടിനാണ് 98 ചാക്കുകളായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം നിരോധിത ലഹരി ഉൽപ്പനങ്ങളുടെ പായ്ക്കറ്റ് കരുനാഗപ്പള്ളി പൊലിസ് പിടികൂടിയത്.ഷാനവാസിൻെറ ഉടമസ്ഥതയിലുള്ള ലോറിയിലാണ്  ലഹരി കടത്തിയത്. ലഹരിവസ്തുക്കള്‍ കടത്തിയ മറ്റൊരു ലോറിയും പൊലിസ് പിടികൂടിയിരുന്നു.ലഹരിവസ്തുകടത്തിയതിന് ആലപ്പുഴയിലെ സിപിഎം പ്രവർത്തകരായ സജാദ്, ഇജാസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. രണ്ടുപേരും ഷാനവാസുമായി അടുപ്പമുള്ളവർ. കേസിൽ അറസ്റ്റിലായ മറ്റ് നാലു പ്രതികള്‍ക്കും  ഷാനവാസുമായി അടുപ്പമുണ്ട്. പക്ഷെ പൊലിസ് അന്വേഷണം ഗൗരവത്തോടെ മുന്നോട്ടുപോയില്ല. ലോറി പിടിക്കുന്നതിന് തലേ ദിവസം ഇടുക്കി സ്വദേശിയായ ജയനെ വാഹനം വാടക്ക് കൊടുത്തിരുന്നുവെന്ന ഷാനവാസിന്‍റെ  വാദം അംഗീകരിച്ചാണ് പൊലിസ് അന്വേഷണം അവസാനിപ്പിച്ചത്.

ഷാനവാസ് ഉണ്ടാക്കിയിരിക്കുന്ന കരാറിൽ ജയൻ ഒപ്പുവച്ചിട്ടില്ല. പക്ഷെ ഒപ്പുവയ്ക്കാത്ത ജയനെ പ്രതിയാക്കി പൊലിസ് ഷാനവാസ് ഗൂഡാലോചന നടത്തിയോ എന്ന് അന്വേഷിച്ചില്ല. കരാർ എഴുതാൻ വാങ്ങിയ മുദ്രപത്രത്തിൻെറ തീയതിയും, തലേദിവസം ഷാനവാസും ജയനും ഒപ്പമുണ്ടായിരുന്നുവെന്ന തെളിയിക്കുന്ന മൊബൈൽ ഫോണ്‍ രേഖകളും മുൻനിർത്തിയാണ് ഷാനവാസിൻെറ വാദം പരിഗണിച്ച് പൊലിസ് കേസ് അവസാനിച്ചത്. ഏര്യ കമ്മിറ്റി അംഗവും നഗരസഭ സ്റ്റാന്‍ഡിംഗ്  കമ്മിററി ചെയർമാനുമായ ഷാനവാസിനെ  ചോദ്യം ചെയ്യാൻ കരുനാഗപ്പള്ളി പൊലിസ് പോയപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായെന്നാണ് വിവരം.

കരാ‍ർ തയ്യാറാക്കിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കുപോലും പരിശോധിക്കാതെയാണ് പൊലീസ് ക്ലീൻ ചിറ്റ് നൽകിയത്. പ്രതികളായവർക്കൊപ്പമുള്ള ആഘോഷപാർട്ടിയിൽ ഷാനവാസ് പങ്കെടുത്തതിന്‍റെ  ദൃശ്യങ്ങളും പുറത്തുവന്നിരുന്നു, പൊലീസ് നന്നായി ഉഴപ്പിയ സംഭവത്തിലാണിപ്പോൾ  പാർട്ടി നടപടി.  കുറ്റം ചെയ്തത് പാ‍ർട്ടിക്കാരനാണെങ്കിൽ പൊലീസ് കേസ് ഒഴിവാക്കി എല്ലാം പാർട്ടി നടപടിയിൽ ഒതുക്കും എന്നാണ് ഷാനവാസ് സംഭവത്തിലെ സിപിഎം ലൈൻ.  ക്രിമിനൽ കേസിൽ നിന്നും സംരക്ഷണം കിട്ടിയ ഷാനവാസിനെതിരായ സംഘടനാ നടപടി ഭാവിയിൽ ഏത് സമയവും പുനപ്പരിശോധിക്കാനും സാധ്യതയേറെയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊള്ളലേറ്റാൽ പുതിയ ചര്‍മ്മം വച്ച് പിടിപ്പിക്കാം, ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കിന് തുടക്കം
വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി