താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന; ഒപ്പം ഒരു യുവാവും ഉണ്ടെന്ന് പൊലീസ്

Published : Mar 06, 2025, 08:04 PM IST
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന; ഒപ്പം ഒരു യുവാവും ഉണ്ടെന്ന് പൊലീസ്

Synopsis

ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്.

മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.  അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.

മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകമായി തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പെൺകുട്ടികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റെഷനിൽ എത്തിയത്. തിരൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് പെൺകുട്ടികളുടെ ദൃശ്യം പതിഞ്ഞത്.

കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണെന്ന് താനൂർ സി ഐ ടോണി ജെ മറ്റം പറഞ്ഞു. മകൾക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'