Police Raid SDPI Office : ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; പാലക്കാട് എസ്‍ഡിപിഐ ഓഫീസുകളില്‍ പരിശോധന

Published : Dec 16, 2021, 05:53 PM ISTUpdated : Dec 16, 2021, 06:08 PM IST
Police Raid SDPI Office : ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; പാലക്കാട് എസ്‍ഡിപിഐ ഓഫീസുകളില്‍ പരിശോധന

Synopsis

സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ പൊലീസിന് ഇതുവരെ മൂന്നുപേരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. 

പാലക്കാട്: പാലക്കാട് എസ്ഡിപിഐ (SDPI)  - പോപ്പുലർ ഫ്രണ്ട് (Popular Front) ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തി. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവര്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരുൾപ്പടെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തിയത്.

കഴിഞ്ഞ നവംബര്‍ പതിനഞ്ചിനാണ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ ഉൾപ്പെടെ 5 അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്