
കോഴിക്കോട്: വയനാട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു. ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധികളിൽ പുഴയിൽ പൊലീസ് തിരച്ചിൽ നടത്തും. ഇതിനായി മുങ്ങൽ വിദഗ്ദരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്. ഇതിന് തയ്യാറുള്ളവർ മേൽപ്പറഞ്ഞ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുകയോ താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദുമായി ഫോണിൽ (നമ്പർ - 9497990122) ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമായ സഹായങ്ങൾ പോലീസ് നൽകും. അതിനിടെ ചാലിയാറിലെ മൃതദേഹങ്ങൾ കണ്ടെത്താൻ എളമരം കടവിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വാഴക്കാട് പൊലീസിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam