സസ്പെൻഷനിലായ യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ പരിശോധന, പിന്നാലെ അറസ്റ്റ്; പിടികൂടിയത് വൻ കള്ളനോട്ട് ശേഖരം

Published : Nov 01, 2024, 10:30 AM IST
സസ്പെൻഷനിലായ യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ പരിശോധന, പിന്നാലെ അറസ്റ്റ്; പിടികൂടിയത് വൻ കള്ളനോട്ട് ശേഖരം

Synopsis

താമരശേരിയിൽ സസ്പെൻഷനിലായിരുന്ന യുപി സ്‌കൂൾ അധ്യാപകൻ ഹാഷിമിനെ 17.38 ലക്ഷം കള്ളനോട്ടുകളുമായി അറസ്റ്റ് ചെയ്തു

കോഴിക്കോട്: താമരശ്ശേരിയിൽ സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂൾ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ  പൊലീസ് നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി. സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'ഇടതുമുന്നണിക്ക് തിരിച്ചടിയില്ല', കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ
ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് സന്നിധാനത്ത്, മണ്ഡല പൂജ 27ന്, സമയക്രമവും പ്രധാന സ്ഥലങ്ങളും അറിയാം