തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിനിടെ വിൽക്കാൻ എത്തിച്ച 200 ലിറ്റർ മദ്യം പിടികൂടി

By Web TeamFirst Published Dec 7, 2020, 11:16 PM IST
Highlights

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന മദ്യമാണ് മാരായമുട്ടം പൊലിസ്പിടികൂടിയത്

തിരുവനന്തപുരം: മാരായമുട്ടത്ത് 200 ലിറ്റർ വിദേശമദ്യം പിടികൂടി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന മദ്യമാണ് മാരായമുട്ടം പൊലിസ്പിടികൂടിയത്. 

മിനി ഗുഡ്സിലാണ് മദ്യം കടത്തിയത്. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്. പൊലീസ് പിടികൂടിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.

click me!