കൊവിഡ് രോഗിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു, പകരം വാഹനം ഏർപ്പാടാക്കി ഡിവൈഎഫ്ഐ

By Web TeamFirst Published May 19, 2021, 5:06 PM IST
Highlights

താൻ കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു

മലപ്പുറം: കൊവിഡ് രോഗം സ്ഥിരീകരിച്ച് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ വ്യക്തിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഇയാൾക്ക് പകരം വാഹനം ഏർപ്പാടാക്കി കൊടുത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സഹായിച്ചു. സ്വന്തം വാഹനത്തിൽ നിന്ന് കൊവിഡ് രോഗിയെ പൊലീസ് നടുറോഡിൽ ഇറക്കിവിട്ടെന്നും ആരോപണമുണ്ട്.

കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്. താൻ കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത ഷഫീഖിന്  ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിലെ പ്രശ്നം ചൂണ്ടിക്കാട്ടി വാഹനം പൊലീസ് പിടിച്ചെടുത്തത്.

click me!