ഒമാനിൽ നിന്ന് പാർസലായി എത്തിക്കും; കരിപ്പൂരിൽ വീട്ടിലെ പരിശോധനയിൽ ഒന്നരകിലോ എംഡിഎംഎ പിടികൂടി

Published : Mar 10, 2025, 09:29 AM ISTUpdated : Mar 10, 2025, 09:40 AM IST
ഒമാനിൽ നിന്ന് പാർസലായി എത്തിക്കും; കരിപ്പൂരിൽ വീട്ടിലെ പരിശോധനയിൽ ഒന്നരകിലോ എംഡിഎംഎ പിടികൂടി

Synopsis

വിദേശത്തു നിന്നും പാർസലായി എത്തിച്ചതാണ് എംഡിഎംഎ. പ്രതി ആഷിഖ് നിലവിൽ എംഡിഎംഎ കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. 

മലപ്പുറം: കരിപ്പൂരിൽ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്ന് പുലർച്ചെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് ലഹരി വസ്തു പിടിച്ചെടുത്തത്. 

വിദേശത്തു നിന്നും പാർസലായി എത്തിച്ചതാണ് എംഡിഎംഎ. പ്രതി ആഷിഖ് നിലവിൽ എംഡിഎംഎ കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. പശ്ചിമ കൊച്ചിയില്‍ നിന്ന് കഴിഞ്ഞമാസം അഞ്ഞൂറ് ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതിയാണ് ആഷിഖ്. ഒമാനില്‍ നിന്നാണ് ആഷിഖ് ലഹരി എത്തിച്ചിരുന്നത്. അന്തർ ദേശിയ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ആളാണ് ആഷിഖ് എന്ന് കരുതപ്പെടുന്നു. സ്ത്രീകളടക്കം നിരവധിപേർ ആഷിഖിന്റെ സംഘത്തിൽ ഉണ്ട്. 

ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ, അന്വേഷണം തുടങ്ങി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ