Alappuzha Politrical Murder : രഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്

Web Desk   | Asianet News
Published : Dec 21, 2021, 06:50 AM IST
Alappuzha Politrical Murder : രഞ്ജിത്തിന്റെ കൊലപാതകം;  പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്

Synopsis

കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്‍റെ നിഗമനം

ആലപ്പുഴ: ഷാന്‍ വധത്തില്‍(shan murder) രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും രഞ്ജിത്തിന്റെ കൊലപാതകത്തില്‍ (renjith murder)പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. ജില്ലയില്‍നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം ക്രമസമാധാന പ്രശ്നങ്ങളുള്ളതിനാല്‍ ആലപ്പുഴ ജില്ലയില്‍ നാളെ രാവിലെ വരെ നിരോധനാജ്ഞ നീട്ടി.

പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രന്‍ജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിന്‍റെ നിഗമനം. ജില്ലയില്‍നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. 
കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസി.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചേദ്യം ചെയ്യുന്നുണ്ട്. 

അതേസമയം ഷാന്‍ വധക്കേസില്‍ പിടിയിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാപൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സമാധാനം പുന്സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കലക്ട്രേറ്റില്‍ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ഇന്നലെ നിശ്ചയിച്ച യോഗം ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്