പുതുവത്സരാഘോഷം അതിരുവിടരുത്, കൊച്ചിയിൽ കർശന നടപടിയുമായി പൊലീസ്

Published : Dec 30, 2022, 07:01 AM ISTUpdated : Dec 30, 2022, 10:54 AM IST
പുതുവത്സരാഘോഷം അതിരുവിടരുത്, കൊച്ചിയിൽ കർശന നടപടിയുമായി പൊലീസ്

Synopsis

ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയാണ് ഒരുക്കുന്നത്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

കൊച്ചി : കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി അന്വേഷണ ഏജൻസികൾ. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയാണ് ഒരുക്കുന്നത്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

വർണാഭമായ ആഘോഷപരിപാടികൾക്കിടയിലും കരുതൽ വേണമെന്ന് ഓർമ്മിപ്പിക്കുകയാണ് അന്വേഷണ ഏജൻസികൾ. ശനിയാഴ്ച രാവിലെ മുതൽത്തന്നെ നിരത്തുകളിൽ പൊലീസ് പരിശോധന കർശനമാക്കും. ജില്ലാ അതിർത്തികളിൽ മാത്രമല്ല, ആയിരക്കണക്കിനാളുകളെത്തുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കർശന പരിശോധന ഉറപ്പാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പൊലീസിന്റെ പിടി വീഴും. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ മഫ്റ്റിയിൽ വനിതാ പൊലീസുമുണ്ടാകും 

ഹോട്ടലുകളിലെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പാർട്ടികളിൽ പ്രവേശനം അനുവദിക്കൂ. ആഘോഷം കൊഴിപ്പിക്കാൻ മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകും. ഫോർട്ട് കൊച്ചിയിൽ ബാറിൽ മദ്യപിച്ച് അടിപിടിയുണ്ടായാൽ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ബാറുടമയ്ക്ക് ആയിരിക്കുമെന്ന് പൊലീസ് നോട്ടീസിലൂടെ ബാറുടമകളെ അറിയിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ