കെഎസ്‍യു പ്രവര്‍ത്തകയോട് പൊലീസിന്‍റെ അതിക്രമം; ഫേസ്ബുക്ക് പോസ്റ്റില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

Published : Feb 14, 2023, 12:44 PM ISTUpdated : Feb 14, 2023, 12:46 PM IST
 കെഎസ്‍യു പ്രവര്‍ത്തകയോട് പൊലീസിന്‍റെ അതിക്രമം; ഫേസ്ബുക്ക് പോസ്റ്റില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

Synopsis

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐടി ആക്ടും അനുസരിച്ചാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തത്. ഷിയാസിന് പുറമെ മറ്റൊരു കോൺഗ്രസ് പ്രവർത്തകനെതിരെയും കേസ് എടുത്തിട്ടുണ്ട്.  

കൊച്ചി:  കെഎസ്‍യു വനിതാ പ്രവർത്തക മിവ ജോളിയ്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്തു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐടി ആക്ടും അനുസരിച്ചാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തത്. ഷിയാസിന് പുറമെ മറ്റൊരു കോൺഗ്രസ് പ്രവർത്തകനെതിരെയും കേസ് എടുത്തിട്ടുണ്ട്.  

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയെ മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചതും പോടീ എന്ന് വിളിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ആണ് ഫേസ്ബുക്കിലൂടെ ഡിസിസി പ്രസിഡന്‍റ് പരിധിവിട്ടാൽ ഈ കൈ ഇവിടെ വേണോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന്  പോസ്റ്റിട്ടത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന മിവ ജോളിയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം